ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ദേശീയ വായനാ ദിനം ആചരിച്ചു. മുഖ്യാഥിതിയായ, അധ്യാപികയും എഴുത്തുകാരിയും എസ് കെ പൊറ്റക്കാട് സ്മാരക അവാര്‍ഡ്, ഒലി സാഹിത്യ പുരസ്‌ക്കാര ജേതാവുമായ സ്റ്റെല്ലാ മാത്യു വായനയും ആരോഗ്യവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ വായനയുടെ കുലപതിയായ പിഎന്‍ പണിക്കരുടെ ഓര്‍മ്മദിവസമായ ജൂണ്‍ 19 ആണ് ദേശീയ വായനാ ദിനായി ആചരിച്ചുപോരുന്നത്. ഒപ്പം ആ ആഴ്ച വായനാ വാരമായും കൊണ്ടാടുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ജീവനാക്കാര്‍ക്കുമായി ഉപന്യാസം, പ്രശ്‌നോത്തരി, വായനാ മത്സരങ്ങളും സംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ലൈബ്രേറിയന്‍ സ്മിതാ വേലായുധന്‍.എം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.