റാഗിംഗ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് വി ശിവന്‍കുട്ടി

0

 

മൂലങ്കാവ് ഗവണ്‍മെന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹവിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അബൂബക്കറിനെ ചുമതലപ്പെടുത്തി. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദര്‍ശിക്കാനും ഇരയായ കുട്ടിയേയും രക്ഷിതാക്കളെയും നേരില്‍ കാണാനും മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.വിദ്യാര്‍ത്ഥിയുടെ അമ്മയെയും സ്‌കൂള്‍ പി ടിഎ പ്രസിഡന്റിനെയും മന്ത്രി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും ക്യാമ്പസില്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ സ്‌കൂളില്‍ അടിയന്തരപി ടി എ എക്‌സിക്യൂട്ടിവ് ചേര്‍ന്നു.പ്രിന്‍സിപ്പാള്‍ ചെയര്‍മനായി 7 അംഗ അന്വോഷണ കമ്മിഷന്‍ രൂപികരിച്ചു. അന്വോഷണം നടത്തും 7 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് വിദ്യാഭസ വകുപ്പിന് നല്‍കും. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭസ വകുപ്പ് മന്ത്രി പിറ്റി എ പ്രസിഡണ്ടുമായി ബന്ധപ്പെട്ടു. ഉന്നതതല അന്വോഷണം നടത്തുമെന്ന് അറിയിച്ചതായി പി ടി എ ഭാരവാഹികള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!