വന്യമൃഗശല്യ പരിഹാരത്തിനായി കേരള കോണ്‍ഗ്രസ് ബി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മെയ് 21 മുതല്‍ 24 വരെ ജില്ലയില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു. വന്യമൃഗ ശല്യം തടയുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ഫെന്‍സിംഗും, ട്രഞ്ചുകളും അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ഡി എഫ്മാരെ കണ്ട് അറിയിച്ചു. ജനങ്ങളുടെ ഒപ്പുകളോടുകൂടിയ നിവേദനം മന്ത്രി കെ ബി ഗണേഷ് കുമാര്‍ മുഖേന കേന്ദ്രമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സാമൂഹിക സംഘടനകളെയും പഞ്ചായത്തിനെയും ഏകോപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍, റിട്ട. പ്രൊഫസര്‍ രാമന്‍കുട്ടി സാറിന്റെ നേതൃത്വത്തില്‍ തില്‍ ആരംഭിച്ചതായി ഇവര്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, സംസ്ഥാന സെക്രട്ടറി ഭഗീരഥന്‍, മേപ്പാടി മണ്ഡലം പ്രസിഡണ്ട് സുരേഷ് ചെറുപറമ്പത്ത് എന്നിവര്‍ വര്‍ത്തമാനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.