വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ അക്ഷര പുരസ്‌കാരം ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ നല്‍കിയ ഒ.കെ ജോണിക്ക് അക്ഷരപുരസ്‌കാരം സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ചു.നോവല്‍ വിഭാഗത്തില്‍ അര്‍ഷാദ് ബത്തേരിയും, കവിത വിഭാഗത്തില്‍ സി.പി സുജിത, കഥ വിഭാഗത്തില്‍ നിതിന്‍ ബാല്‍, വൈജ്ഞാനിക വിഭാഗത്തില്‍ ബാവ കെ പാലുകുന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ലൈബ്രറി നവോദയ ഗ്രന്ഥശാല കണ്ണങ്കോടിന് പി. പോക്കര്‍ മാസ്റ്റര്‍ പുരസ്‌കാരം ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് മെമ്പര്‍ എ. ടി. ഷണ്‍മുഖന്‍ വിതരണം ചെയ്തു.
ജില്ലയിലെ മികച്ച ലൈബ്രേറിയനായി എം. നാരായണന്‍ (പബ്ലിക് ലൈബ്രറി, വെള്ളമുണ്ട) എം. ബാലഗോപാലന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി.മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രറിക്ക് ഇ.കെ. മാധവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സര്‍ഗ്ഗ ഗ്രാന്ഥാലയം ഒഴുക്കന്‍മൂലയ്ക്കും,വൈത്തിരി താലൂക്കിലെ മികച്ച ലൈബ്രറിയായ കൈനാട്ടി,പത്മപ്രഭ പൊതുഗ്രന്ഥാലയത്തിന് കെ. കുഞ്ഞീദ് സ്മാരക പുരസ്‌കാരവും, മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രേറിയന്‍ എം. നാരായണന് ഇ. എം. ശങ്കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരവും, ബത്തേരി താലൂക്കിലെ മികച്ച ലൈബ്രേറിയന്‍ എം. പി. മുരളീധരന്(യുവപ്രതിഭ ഗ്രാന്ഥാലയം, കേണിച്ചിറ )കെ. എസ്. ടെന്നിസണ്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരവും, വൈത്തിരി താലൂക്കിലെ മികച്ച ലൈബ്രേറിയന്‍ പി. എം. എല്‍ദോ (ഗ്രാമോദയം ലൈബ്രറി മാണ്ടാട് ) പി. അമ്മദ് സ്മാരക പുരസ്‌കാരവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. ബി. സുരേഷ് വിതരണം ചെയ്തു.ജില്ലയിലെ ലൈബ്രറികള്‍ക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി രചിച്ച വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും പുസ്തകങ്ങളും, അമൃത മങ്ങാടിന്റെ ഹൃദയ സൂര്യന്‍ എന്ന പുസ്തകങ്ങളും കൈമാറി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം എ. കെ. രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി പി. കെ. ബാബുരാജ്,എന്നിവര്‍ സംസാരിച്ചു.ഗസല്‍ ഗായകന്‍ ബാസ്റ്റിന്‍ ജോണ്‍ ഗസല്‍ സന്ധ്യ അവതരിപ്പിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍ സ്വാഗതവും, ബത്തേരി താലൂക്ക് സെക്രട്ടറി പി. കെ. സത്താര്‍ നന്ദിയും പറഞ്ഞു.