ബഫര്‍സോണ്‍ അനീതിയും അശാസ്ത്രീയവും; അതിജീവന സംരക്ഷണ സമിതി

0

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബഫര്‍സോണ്‍ ജനവാസ മേഖലകളില്‍ നടപ്പിലാക്കുന്നത് അനീതിയും അശാസ്ത്രീയവുമാണെന്ന് മലയോര അതിജീവന സംരക്ഷണ സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത കാര്യമാണിതെന്നും നിയമം കൃത്യമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും ബഫര്‍സോണ്‍ ഇല്ലാതിരുന്നിട്ട് കൂടി ജനവാസ മേഖലകളില്‍ ആന, കരടി, കാട്ടുപോത്ത്, പന്നി ,മാന്‍, കുരങ്ങ് ,മയില്‍ എന്നിവയുടെ ഉപദ്രവങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

വയനാടിന്റെയോ കേരളത്തിന്റെയോ മാത്രം പ്രശ്‌നമല്ല. രാജ്യത്തുടനീളം 3200 ഓളം വരുന്ന വിവിധ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റുമാണ് ജനവാസ മേഖലകളില്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ബഫര്‍ സോണ്‍ വിഷയത്തില്‍ കൃത്യമായ ചര്‍ച്ചകളും സംവാദങ്ങളും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോയുമായി ഉടമ്പടി ചെയ്തു സാമ്പത്തിക സഹായം സ്വീകരിക്കുന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!