രാജരാജേശ്വരി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി

0

കൊട്ടിയൂര്‍ ദേവസ്വത്തിന്റെ ഉപക്ഷേത്രമായ പയിങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി.യജ്ഞാചാര്യന്‍ എ.കെ.ബി. നായരുടെ മുഖ്യകാര്‍മികത്വത്തിലാണ് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്. മൂന്ന് ശതാബ്ദത്തിന്റെ ചരിത്രമുള്ള ക്ഷേത്രത്തില്‍ ആദ്യമായാണ് ഭാഗവതസപ്താഹ യജ്ഞം നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരം തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി.തുടര്‍ന്ന് സാംസ്‌കാരിക സദസ് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ശശി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.മാതാ അമൃതാനന്ദമയി മഠാധിപതി അക്ഷയാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. തന്ത്രി കോഴിക്കോട്ടിരി ശ്രീധരന്‍ നമ്പൂതിരിപ്പാട് യജ്ഞവേദിയില്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് ആചാര്യവരണം, ഭാഗവത മാഹാത്മ്യ വര്‍ണന എന്നിവ നടത്തി.കൊട്ടിയൂര്‍ ദേവസ്വം എക്സി. ഓഫീസര്‍ മഞ്ജിത്ത് കൃഷ്ണന്‍, മാനേജര്‍ കെ. നാരായണന്‍, ഭാഗവതസപ്താഹ കമ്മിറ്റി ജോയന്റ് കണ്‍വീനര്‍ കെ.എസ്. കൃഷ്ണന്‍, ഭക്തജനസമിതി പ്രസിഡന്റ് എം.എസ്. ശിവരാജന്‍, പി. ബാലരാമസ്വാമി, എ.എന്‍. പരമേശ്വരന്‍, ഡോ. പി. നാരായണന്‍ നായര്‍, ടി. സത്യഭാമ തുടങ്ങിയവര്‍ സംസാരിച്ചു.ഫെബ്രുവരി ഒന്നിന് രുഗ്മിണി സ്വയംവരംവും ഘോഷയാത്രയും നടക്കും.നാദസ്വരം,താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഫെബ്രുവരി ഒന്നിന് രുക്മിണീ സ്വയംവര ഘോഷയാത്ര നടത്തും.യജ്ഞം ഫെബ്രുവരി മൂന്നിന് സമാപിക്കും.യജ്ഞത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ അന്നദാനം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!
02:32