മോദി സ്വപ്നങ്ങള്‍ മാത്രം വില്‍കുന്ന പ്രധാനമന്ത്രി ജോസ് കെ മാണി
കേന്ദ്രവും കേരളവും ഭരിക്കുന്നവര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. കേരളയാത്രക്ക് തലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങള്‍ മാത്രം വില്‍കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും ജോസ് കെ മാണി
കേരള യാത്രക്ക് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ജില്ലാ അതിര്‍ത്തിയായ ബോയ്സ് ടൗണില്‍ സ്വീകരണം നല്‍കി തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ തലപ്പുഴയിലേക്ക് സ്വീകരിച്ചാനയിച്ചു.ബി.ജെ.പി.സര്‍ക്കാര്‍ വര്‍ഗ്ഗീയത ഇളക്കിവിട്ടും സി.പി.എം സോഷ്യല്‍ ഫാസിസം ഇളക്കിവിട്ടുമാണ് രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. ( ആ്യ ലേ) നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു.പൊതുയോഗം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു സംസ്ഥാന നേതാക്കളായ പ്രമോദ് നാരായണന്‍, സജി കുറ്റിയാനിമറ്റം, ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ, ടി.എല്‍.സാബു, ടി.എസ്.ജോര്‍ജ്, ജോസഫ് കളപ്പുര, രാജന്‍ പൂതാടി, തങ്കച്ചന്‍ കിഴക്കെ പറമ്പില്‍, എ.വി.മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.