ഭദ്രതയോടെ യുവനിര്‍മ്മിതി

0

പനമരം: ഭദ്രതയ്ക്ക് ഒരു ചുവട് വെയ്പ്പ് എന്ന ആശയവുമായി വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍, വാര്‍ഷിക സപ്ത ദിന സഹവാസ ക്യാമ്പ് ‘യുവനിര്‍മ്മിതി’ക്ക് പനമരം ഗ്രാമപഞ്ചായത്തിലെ ചെറുക്കാട്ടൂരില്‍ തുടക്കമായി. അന്താരാഷ്ട്ര തലത്തിലെ സേവന പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കുന്ന പ്രൊജക്റ്റ് വിഷയവുമായി കൈകോര്‍ത്തു പ്രളയം തകര്‍ത്ത വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുക എന്നതാണ് യുവനിര്‍മ്മിതി എന്ന ക്യാമ്പിലൂടെ ഈ യുവ-എഞ്ചിനീയര്‍മാര്‍ ലക്ഷ്യമാക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ സബ് കളക്ടര്‍ എന്‍. എസ്. കെ ഉമേഷ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. പ്രൊജക്റ്റ് വിഷന്‍ കോര്‍ഡിനേറ്റര്‍ സിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് യു.എ പൗലോസ്, പ്രോഗ്രാം ഓഫീസര്‍മാരായ അലി കെ.പി, സോഹന്‍ പി.ജെ, വളണ്ടിയര്‍ സെക്രട്ടറിമാരായ കൃപ പി വിജീഷ് വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. ജനുവരി 25 ന് ആരംഭിച്ച ക്യാമ്പ് 31 നാണ് സമാപിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!