നീന്തല്‍ പരിശീലനം ആരംഭിച്ചു

0

ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന നീന്തല്‍ പരിശീലനത്തിന്റെ ആദ്യ ബാച്ച് നടവയലില്‍ ആരംഭിച്ചു. എഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് പരിശീലനത്തില്‍ മുന്‍ഗണന. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം വി.എം തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.എം മേരി, നടവയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.കെ പൗലോസ്, കോര്‍ഡിനേറ്റര്‍ റോയി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!