ചീരാല്‍ വെള്ളച്ചാല്‍ പാലത്തിനടിയില്‍ മൃതദേഹം കണ്ടെത്തി, തമിഴ്‌നാട് സ്വദേശി വടക്കു വയല്‍ ഹരിദാസ് (35)നെയാണ് ഇന്ന് രാവിലെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലത്തിനു മുകളില്‍ നിന്നു താഴേക്കു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ബത്തേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. മദ്യലഹരിയിലാണ് അപകടമെന്നു കരുതുന്നു.