കാട്ടുപന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റു. പടിഞ്ഞാറത്തറ കാലായില്‍ വീട്ടില്‍ എ.ജെ കുഞ്ഞുമോനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ വെച്ചാണ് അക്രമണം. വാളാട് പോയി തിരിച്ചു വരുന്ന വഴിക്ക് കുഞ്ഞുമോനും മകള്‍ ആര്യയും സഞ്ചരിച്ചഓട്ടോറിക്ഷയില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. കുഞ്ഞുമോന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.