ബിജെപിയില്‍ ചേരുന്നവര്‍ക്ക്  തല കുനിക്കേണ്ടി വരില്ലെന്ന് കെ സുരേന്ദ്രന്‍

0

ബിജെപിയില്‍ ചേരുന്നവര്‍ക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ലെന്ന് കെ സുരേന്ദ്രന്‍.നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍
വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.20 ഓളം പ്രവര്‍ത്തകരാണ് സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നത്.

ജില്ലക്ക് സ്ഥിരം എം.പിയാണ് വേണ്ടത്. വിസിറ്റിംഗ് എംപിയല്ല വേണ്ടതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇന്ത്യ തകരണമെന്നാണ് ആഗ്രഹം. പോരാട്ടങ്ങളുടെ ചരിത്രമുള്ള വയനാട്ടില്‍ പുതു ചരിത്രം സൃഷ്ടിക്കുമെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ജില്ലാ കമ്മിറ്റി അംഗളായ ഉണ്ണികൃഷ്ണന്‍ മാവറ, വി.കെ. രാജന്‍, പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്മിതാ സജി, മണ്ഡലം വൈസ് ‘ പ്രകാശന്‍ നെല്ലിക്കര തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!