ഒന്നാം ഘട്ട പരിശീലനം ആരംഭിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നംഘട്ട പരിശീലനം ഇന്ന് ആരംഭിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുക. ഇന്ന് മാനന്തവാടി സെന്റ് പാട്രിക് ഹൈസ്‌കൂളില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും ഏപ്രില്‍ നാലിന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ അഞ്ചിന് കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.