സംസ്ഥാനത്തൊട്ടാകെ റേഷന്‍വിതരണം മുടങ്ങി
ഇ പോസ് മെഷീന്‍ തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി.രാവിലെ 10 മണി മുതലാണ് തകരാര്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈസ്റ്റന്‍ അവധിയായതിനാല്‍ നാളെയും റേഷന്‍കട തുറക്കില്ല. മാര്‍ച്ചിലെ റേഷന്‍ ഏപ്രില്‍ ആറുവരെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.