ബസ് തടഞ്ഞു

0

പെര്‍മിറ്റില്ലാതെ ബത്തേരിയില്‍ നിന്ന് തമിഴ്നാട് അതിര്‍ത്തി പാട്ടവയലിലേക്ക് സര്‍വീസ് നടത്തുന്നുവെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30ടെയാണ് ബത്തേരി പഴയ സ്റ്റാന്റില്‍ സ്വകാര്യബസ് തടഞ്ഞത്. നൂല്‍പ്പുഴ സംസ്ഥാന അതിര്‍ത്തിയില്‍ നിന്നും തമിഴ്നാട് പാട്ടവയലിലേക്ക് പെര്‍മിറ്റില്ലെന്നും എന്നിട്ടും പാട്ടവയല്‍ ബോര്‍ഡ് വെച്ചാണ് സ്വകാര്യബസ് സര്‍വീസ് നടത്തുന്നതെന്നുമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആരോപണം. അതേസമയം സ്വകാര്യബസ് ഓടിക്കണമെന്നാവശ്യവുമായി സ്വകാര്യബസ് റൂട്ടിലെ യാത്രക്കാരും പ്രതിഷേധവുമായി എത്തിയതോടെ പൊലിസ് എത്തിയാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കെ.എസ്.ആര്‍.ടി.സി സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് ബത്തേരി പഴയബസ്റ്റാന്റില്‍ സ്വകാര്യബസ് തടഞ്ഞത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് പഴൂര്‍ ചീരാല്‍ കുടുക്കി പാട്ടവയല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിന് സംസ്ഥാന അതിര്‍ത്തിവരെയെ പെര്‍മിറ്റുള്ളുവെന്നും എന്നാല്‍ അതിര്‍ത്തിപിന്നിട്ടും രണ്ടര കിലോമീറ്റര്‍ പെര്‍മിറ്റില്ലാതെ അനധികൃതമായി തമിഴ്നാട് പാട്ടവയലിലേക്ക് സര്‍വീസ് നടത്തുകയാണെ ന്നാരോപിച്ചായിരുന്നു സ്വകാര്യബസ് തടഞ്ഞത്. ഇതോടെ സ്വകാര്യബസ് സര്‍വീസ് നടത്തുന്ന റൂട്ടിലെ യാത്രക്കാരും ബസ് ഓടാന്‍അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ഇരൂകൂട്ടരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും രൂക്ഷമായി. ഇതോടെ സുല്‍ത്താന്‍ബത്തേരി പൊലിസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി സംസാരിച്ചു. തുടര്‍ന്ന് സ്വകാര്യബസ് പാട്ടവയല്‍ എന്ന ബോര്‍ഡ് എവിടെ വരെ സര്‍വീസ് നടത്താന് അനുവദിച്ചിരിക്കുന്നത് അതുവരെ ഓടാനും പൊലിസ് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് സംയുക്തട്രേഡ് യൂണിയന്റെ പ്രതിഷേധം അവസാനിച്ചത്. ബത്തേരി പാട്ടവയല്‍ റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ പെര്‍മിറ്റ് വിഷയത്തെചൊല്ലി മാസങ്ങളായി തര്‍ക്കങ്ങലും സംഘര്‍ഷങ്ങളും തുടരുകയാണ്. വിഷയത്തില്‍ എത്രയുംവേഗം അധികൃതര്‍ ഇടപെട്ട് ശാശ്വതമായി പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!