കളര്‍ ചേര്‍ത്ത് മദ്യ വില്‍പ്പന: യുവാവ് അറസ്റ്റില്‍

0

കല്ലൂര്‍ തേക്കുംപറ്റ ഭാഗത്ത് കളര്‍ ചേര്‍ത്ത മദ്യം വില്‍പ്പന നടത്തിയതിന് തേക്കുംപറ്റ ഒറ്റ കണ്ടത്തില്‍ വീട്ടില്‍ അരുണ്‍(29) എന്നയാളെ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 14.530 ലിറ്റര്‍ മദ്യവും പിടികൂടി.സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ ഉമ്മറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് -1 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിഷ്ണു കെ.കെ, സുധീഷ്.വി, അനില്‍. എ, ശിവന്‍ ഇ.ബി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില എം.ബി എന്നിവരും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!