ആറാട്ട് മഹോത്സവം സമാപിച്ചു

0

മാനന്തവാടിയെ ഭക്തിസാന്ദ്രമാക്കി വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്‍ന്മാരുടെ അകമ്പടിയോടെ ജനസാഗരങ്ങള്‍ അണിനിരന്ന അടിയറ എഴുന്നള്ളത്തുകളാണ് നടന്നത്.ഊരും ചൂരും ഒട്ടും കുറയാതെയുള്ള ആറാട്ട് ,മഹോത്സവമാണ് വള്ളിയൂര്‍ക്കാവില്‍ നടന്നത്. മെലെ കാവിലും താഴെക്കാവിലുമായി ക്ഷേത്രകലകള്‍ ഉള്‍പ്പെടെ നിരവധിയായ കലാരൂപങ്ങളാണ് അരങ്ങേറിയത്. സമാപന ദിവസമായ ബുധനാഴ്ച താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ എഴുന്നള്ളത്തുകള്‍ മാനന്തവാടി നഗരവീഥികളെ ഭക്തിസാന്ദ്രമാക്കിയാണ് കടന്നുപോയത്. തുടര്‍ന്ന് രാത്രിയോടെ മേലെക്കാവില്‍ നിന്നും ആറാട്ട് എഴുന്നള്ളത്തും താഴെക്കാവില്‍ ദാരികവധവും കോലം കൊറയോടും കൂടി 14 ദിവസം നീണ്ടുനിന്ന ആറാട്ട് മഹോത്സവത്തിന് സമാപനവുമായി

 

Leave A Reply

Your email address will not be published.

error: Content is protected !!