വരയാല്‍, കുറുമറ്റത്തില്‍ വീട്ടില്‍ പ്രജീഷിനെതിരെയാണ് കാപ്പ ചുമത്തിയത്. ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി മോഷണ കേസുകളിലെ പ്രതിയായ പ്രജീഷ്, തവിഞ്ഞാല്‍ 44-ാം മൈലിലെ ക്ഷേത്രത്തില്‍ രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ വൈത്തിരി സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയായിരുന്നു. തുടര്‍ന്ന്, തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ ഇയാളെ ഫോര്‍മല്‍ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 2022 ലും ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.