വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു

0

മേപ്പാടി കുന്നമ്പറ്റ സിത്താറം വയലിലുള്ള മൗണ്ട് വ്യൂ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു.തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി ബാലാജി (21) ആണ് മരിച്ചത്.വിനോദ സഞ്ചാരികളായെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍പ്പെട്ടയാളാണ്. കഴിഞ്ഞ ദിവസം രാത്രി 7 മണിക്കായിരുന്നു സംഭവം.അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.സ്വിമ്മിങ്ങ് പൂളിന്റെ ഹാന്റ് റെയിലില്‍ നിന്നാണ് ഷോക്കേറ്റത് എന്നാണ് വിവരം.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.മേപ്പാടി പോലീസ് കേസ്സെടുത്തിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!