കുരുമുളക് മോഷ്ടിച്ച യുവാക്കളെ പോലീസ് പിടികൂടി

0

400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പോലീസ് പിടികൂടി.തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18),മഞ്ഞപ്പാറ,കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22),ബീനാച്ചി,പഴപ്പത്തൂര്‍, ആനയംകുണ്ട് വീട്ടില്‍ എ.ആര്‍. നവീന്‍രാജ്(20),ബീനാച്ചി,അമ്പലക്കുന്ന് വീട്ടില്‍ എം.എ.അമല്‍(19) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.പി.പ്രവീണ്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.എ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നന്ദു,അഭിജിത്ത് എന്നിവരെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി ഇവര്‍ക്ക് ജാമ്യം ലഭിച്ചു രണ്ടു പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട് ഇവര്‍ മുളക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഒരു സ്‌കൂട്ടിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് കൂടുതല്‍ വാഹനങ്ങളോ ആളുകളോ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമാണ് അറിയാന്‍ കഴിയുകയന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.മാര്‍ച്ച് 15 ന് രാത്രിയാണ് സംഭവം. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി ലീസിന് എടുത്ത വീട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. എസ്.സി.പി.ഒ വി.കെ. രവി, സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോജി, വി.എസ്. സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!