ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ്  സമിതിയുടെ കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം.  

0

മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയുടെ കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. അശാസ്ത്രീയവും അപ്രായോഗികവുമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെയായിരുന്നു പ്രതിഷേധ സമരം.വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം വി.കെ. തുളസിദാസ് ഉദ്ഘാടനം ചെയ്തു.

അശാസ്ത്രീയവും അപ്രായോഗികവുമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്നും ഗതാഗത വകുപ്പ് പിന്മാറുക,കോര്‍പറേറ്റുകള്‍ക്കു വേണ്ടി ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ ഇല്ലാതാകാന്‍ ഗൂഢാലോചന നടത്തുന്ന ഉദ്യോഗസ്ഥ വര്‍ഗ താല്പര്യം ജനാതിപത്യ ഭരണാധികാരികള്‍ തിരിച്ചറിയുക,ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഇറക്കിയ 4/24 സര്‍ക്കുലറിലെ എല്ലാ കരിനിയമങ്ങളും പിന്‍വലിക്കുക,ഗതാഗത വകുപ്പ് സ്വന്തം ചിലവിലും നിയത്രണത്തിലും ടെസ്റ്റ് ഗ്രൗണ്ടുകള്‍ ഉണ്ടാകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.സമിതി ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ എന്‍.എ. അധ്യക്ഷനായിരുന്നു. ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി സനോജ് കുമാര്‍,ജില്ലാ സെക്രട്ടറി ഷൈജു,വ്യാപാര വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് പ്രസന്നകുമാര്‍, ബാബു പായിക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!