ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഡയബറ്റിക് ഫൂട് ക്യാമ്പ്

0

ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 21 മുതല്‍ 28 വരെ പ്രത്യേക ഡയബറ്റിക് ഫൂട് ക്യാമ്പ് നടത്തുന്നു. പി. എം.ആര്‍ വിഭാഗം തലവന്‍ ഡോ.ബബീഷ് ചാക്കോ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ ദീര്‍ഘ കാലമായി പ്രമേഹം മൂലം കൈകാലുകളിലെ സംവേദനം നഷ്ടപ്പെട്ടവര്‍ക്കോ വേദനയും മരവിപ്പും അനുഭവപ്പെടുന്നവര്‍ക്കോ മറ്റു കാരണങ്ങളാലോ കൈകാലുകള്‍ക്ക് അംഗഭംഗം സംഭവിച്ചവര്‍ക്കോ ക്യാമ്പില്‍ പങ്കെടുക്കാം.

പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ സൗജന്യ പരിശോധനയും ഒക്യൂപേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയ തെറാപ്പികളും സൗജന്യമായി ലഭ്യമാകും. ഒപ്പം കൃത്രിമ കൈകാലുകള്‍ ആവശ്യമായി വരുന്ന രോഗികള്‍ക്ക് 50% ഇളവോട് കൂടിയും പ്രമേഹരോഗികള്‍ക്ക് കാലിലെ ബുദ്ധിമുട്ടുകള്‍ക്കനുസരിച്ചുള്ള പരിഷ്‌കരിച്ച പാദരക്ഷകള്‍ക്ക് 20% ഇളവും നല്‍കുന്നതോടൊപ്പം ഇവര്‍ക്കുള്ള സൗജന്യ പരിശീലനവും നല്‍കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!