ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: കോതമംഗലം സ്വദേശി അറസ്റ്റില്‍

0

വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, കോതമംഗലം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ്ജ്(56)നെ ബത്തേരി പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം കൊല്ലത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇതിനുപുറമെ നിരവധി ചെക്ക് കേസുകളിലും പ്രതിയാണ് സോബി.

 

അതേസമയം ബാലഭാസ്‌കര്‍ കേസ ്മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും കഴിഞ്ഞദിവസം സിബിഐക്ക് മൊഴിനല്‍കിയതിന്റെ അനുരണനമാണ് നിലവിലെ കേസുകളെന്നും സോബിജോര്‍ജ്ജ് പറഞ്ഞു.
പുല്‍പ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബത്തേരി പൊലിസാണ് സോബി ജോര്‍ജ്ജിനെ കൊല്ലത്തുനിന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പുല്‍പ്പള്ളി സ്വദേശിക്ക് സ്വിറ്റ്‌സര്‍ലന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് മൂന്ന് വര്‍ഷം മുമ്പ് ഇയാള്‍ തട്ടിയെടുത്തത്.

സമാനരീതിയില്‍ പുല്‍പ്പള്ളി പൊലിസ് സ്റ്റേഷനില്‍ നാലും അമ്പലവയല്‍ സ്റ്റേഷനില്‍ ഒരു കേസുമടക്കം ജില്ലയില്‍ ആറ് കേസാണ് ഇയാള്‍ക്കെതിരെയുള്ളത്. കൂടാതെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 20 കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചേക്ക് കേസുകളിലും സോബിജോര്‍ജ്ജ് പ്രതിയാണ്. വയനാട്ടില്‍ നിന്ന് മാത്രം 25 ല്ക്ഷത്തോളം രൂപ ഇയാള്‍ തട്ടിയതായാണ് നിഗമനം. പരാതിലഭിച്ചതിനെ തുടര്‍ന്ന് ബത്തേരി പൊലിസ് ഇയാളുടെ നീക്കങ്ങള്‍ ദിവസങ്ങളോളം നിരീക്ഷിച്ചാണ് സോബിനെ വലയിലാക്കിയത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപെടുത്തിയ ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. എസ്.ഐ കെ. വി ശശികുമാര്‍, സീനിയര്‍ സി.പി.ഒ കെ.എസ് അരുണ്‍ജിത്ത്, സി.പി.ഒമാരായ വി.ആര്‍ അനിത്, എം. മിഥിന്‍, പി. കെ സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സോബിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!