മാര്‍ച്ച് 20 മുതല്‍ ട്രാഫിക് പരിഷ്‌കാരം

0

വടുവഞ്ചാലില്‍ മാര്‍ച്ച് 20 മുതല്‍ ട്രാഫിക് പരിഷ്‌കാരം. സംയുക്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.ഊട്ടി – കോഴിക്കോട്,ബത്തേരി വഴി മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള അന്തര്‍ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന ടൗണാണ് വടുവഞ്ചാല്‍. ടൗണിന്റെ വികസനം അധികൃതര്‍ക്ക് വെല്ലുവിളിയായിരുന്നു. റോഡ്, ഡ്രെയിനേജ് അടക്കം വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തായി നടത്തിയിരുന്നു. അതിന്റെ കൂടി തുടര്‍ച്ച എന്ന നിലയ്ക്കാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നത്.

പാര്‍ക്കിങ്ങ് – നോ പാര്‍ക്കിങ്ങ് ഏരിയകള്‍ ,ഓട്ടോ-ടാക്‌സി സ്റ്റാന്റുകള്‍, എന്നിവ നിശ്ചയിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇതിനകം നടത്തുകയുണ്ടായി. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് അധികൃതരുമായും ട്രേഡ് യൂണിയന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരികള്‍ എന്നിവരുമായും എല്ലാം കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ശശീന്ദ്രന്‍ അറിയിച്ചു.ഏരിയകള്‍ മാര്‍ക്ക് ചെയ്യുക, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും മാര്‍ച്ച് 20ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!