ഇഎം ശങ്കരന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.

0

കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം വന്യജീവികളെ മാത്രമാണ് കാണുന്നതെന്നും മനുഷ്യരെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പനമരം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, തെരഞ്ഞെടുപ്പ് റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വയനാട് നേരിടുന്ന വലിയ പ്രശ്നമാണ് വന്യമൃഗശല്യം. ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിനു അധികാരമുണ്ടെന്നാണ് കേന്ദ്രത്തിലുള്ളവര്‍ പറയുന്നത്. കടുവയും ആനയുമൊക്കെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയാല്‍ എന്തുചെയ്യണമെന്നതിനു മാര്‍നിര്‍ദേശമുണ്ട്. മൃഗത്തെ വെടിവച്ചുകൊല്ലാന്‍ ഉത്തരവാകുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ഉണ്ടെങ്കിലും പ്രയോഗം എളുപ്പമല്ല. ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്ന വന്യമൃഗത്തെ ആദ്യം കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടിവച്ച് പിടിക്കണം. ഇതു ഫലം ചെയ്യുന്നില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയശേഷമേ വെടിവയ്ക്കാന്‍ ഉത്തരവിടാന്‍ പറ്റൂ.

.എ എന്‍ പ്രഭാകരന്‍ അധ്യക്ഷനായി.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ,എം സ്വരാജ് നേതാക്കളായ പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍, ഒആര്‍ കേളു എംഎല്‍എ, ഇജെ ബാബു, വികെ ശശിധരന്‍,പിവി സഹദേവന്‍,കെ റഫീഖ്, എ ജോണി, കുര്യാക്കോസ് മുള്ളന്‍മട, പി എം ഷബീറലി, എം പി ശശികുമാര്‍, ജസ്റ്റിന്‍ ബേബി, പി ജെ കാദറിന്‍, കുന്നുമ്മല്‍ മൊയ്തു, ഷാജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!