നിരന്തര കുറ്റവാളി ഒടുവില്‍ പോലീസിന്റെ പിടിയില്‍

0

നിരന്തര കുറ്റവാളി ഒടുവില്‍ പോലീസിന്റെ പിടിയില്‍. പൊഴുതന പെരിങ്കോട കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലിയെയാണ് വൈത്തിരി പോലീസ് അതിസാഹസികമായി മൈസൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി പ്രതി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

കൊലപാതകം, മോഷണം, പോക്‌സോ, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലും എക്‌സൈസ് കേസുകളിലും പ്രതിയായ നിരന്തര കുറ്റവാളിയെ അതി സാഹസികമായി വയനാട് പോലീസ് മൈസൂരില്‍ നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം വയനാട് ജില്ലാ കലക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ച ജംഷീര്‍ അലിയെയാണ് വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തമിഴ്‌നാട് ഷോളര്‍മറ്റം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോടനാട് എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവര്‍ച്ച നടത്തിയ കേസിലും മറ്റു കേസുകളിലും ഇയാള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.

മുമ്പും, ഇയാള്‍ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. അടുത്തകാലത്ത് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു. പോലീസിന്റെ നിരീക്ഷണത്തില്‍ ആണെന്ന് മനസ്സിലാക്കിയ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ദിവസങ്ങളായി കര്‍ണാടകയിലെ ബാംഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. തമിഴ്‌നാട് ഷോളര്‍മറ്റം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോടനാട് എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരന്‍ കൊന്ന് കെട്ടിതൂക്കി കവര്‍ച്ച നടത്തിയ കേസില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.
അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വൈത്തിരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുരളിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാലു ഫ്രാന്‍സിസ്, ഉനൈസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!