സി.പി.എം ബത്തേരി  ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ 

0

സി.പി.എം ബത്തേരി ഏരിയ കമ്മറ്റി ഓഫീസ് എ.കെ.ജി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ. സ്ത്രംകുന്നില്‍ 80 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നില ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. ഇതോടനുബന്ധിച്ച് പി.പി ബാലകൃഷ്ണന്‍ സ്മാരക ഡിജിറ്റല്‍ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

സുല്‍ത്താന്‍ബത്തേരി സത്രംകുന്നില്‍ പഴയ ഓഫിസ് പൊളിച്ചാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. മൂന്ന് നിലകളിലായി തീര്‍ത്ത കെട്ടിടത്തില്‍ സെക്രട്ടറി ഓഫീസ്, ഐ.ടി റൂം, മീറ്റിങ് ഹാള്‍, ഗസ്റ്റ് റൂം, ഡൈനിങ് ഹാള്‍, സി.ഭാസ്‌കരന്‍ സ്മാരക ഓഡിറ്റോറിയം, പി.പി ബാവലകൃഷ്ണന്‍ സ്മാരക ഡിജിറ്റല്‍ ലൈബ്രറി എന്നിവയാണ് ഉള്ളത്.്80 ലക്ഷം രൂപം ചെലവഴിച്ച് ഒരു വര്‍ഷം കൊണ്ടാണ് സുല്‍ത്താന്‍ബത്തേരി ഏരീയ കമ്മറ്റി ഓഫീസ് എ.കെ.ജി മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.കെ.ജി സ്മാരക മന്ദിരത്തിന്റെയും തുടര്‍ന്ന് കോട്ടക്കുന്നില്‍ നടക്കുന്ന പൊതുസമ്മേളനവും നാളെ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സി. ഭാസ്‌കരന്‍ സ്മാരക ഓഡിീേറ്റാറിയം സി. കെ ശശീന്ദ്രനും, പി. പി ബാലകൃഷ്ണന്‍ സ്മാരക ഡിജിറ്റല്‍ ലൈബ്രറി എം.എല്‍.എ ഒ. ആര്‍ കേളുവും ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാസെക്രട്ടറി പി. ഗഗാറിന്‍ ഓഫീസില്‍ പതാക ഉയര്‍ത്തും.

Leave A Reply

Your email address will not be published.

error: Content is protected !!