ഇന്ന് രാവിലെ ബത്തേരി ഗജയില്‍ നടന്ന മീറ്റിങ്ങിനുശേഷമാണ് കുപ്പാടി പച്ചാടിയിലെ അനിമല്‍ ഹോസ്പെയ്സ് സെന്റര്‍, ബീനാച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ബീനാച്ചി എസ്റ്റേറ്റില്‍ സംഘം എത്തിയത്. അല്‍പനേരം ഇവിടെ ചെലവഴിച്ചശേഷമാണ് സംഘം മടങ്ങിയത്. മനുഷ്യ വന്യമൃഗ സംഘര്‍ഷം രൂക്ഷമായ സാഹചര്യം വിലയിരുത്താനുമറ്റുമാണ് സംഘം വയനാട്ടിലെത്തിയത്. എന്‍.റ്റി.സി.എ എ.ഐ.ജി ഹാരിണി വേണുഗോപാല്‍, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരി ഡോ. കെ. രമേശ്, എലഫന്റ് സെല്‍ പ്രതിനിധി ലക്ഷ്മി നാരായണന്‍, പി. വി കരുണാകരന്‍, ഡോ. എസ്. ബാബു എന്നിവരാണ് ബീനാച്ചി എസ്റ്റേറ്റ് സന്ദര്‍ശിച്ചത്. ഇവരോടൊപ്പം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേശ് കുമാര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്നകരിം, ചെതലയം റെയിഞ്ചര്‍ അബ്ദുല്‍സമദ് എന്നിവരുമുണ്ടായിരുന്നു. ബത്തേരിയിലെ സന്ദര്‍ശനത്തിനുശേഷം സംഘം മാനന്തവാടി മേഖലയിലേക്ക് പോയി.