വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം വാള്‍ എഴുന്നെള്ളിച്ചു.

0

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് പള്ളിയറ ക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിപ്പ് നടന്നു. നുറുകണക്കിന് ഭക്തര്‍ പങ്കെടുത്ത താലപ്പൊലിയുടെ അകമ്പടിയോടെയായിരുന്നു വാള്‍ എഴുന്നെള്ളിപ്പ്.
തെയ്യവും, വാദ്യ മേളങ്ങളും, കൈകൊട്ടിക്കളിയും വാള്‍ എഴുന്നെള്ളത്തിന് പൊലിമയേകി, നിരവധി പേരാണ് റോഡരികുകളില്‍ വാള്‍ എഴുന്നെള്ളത്ത് ദര്‍ശിക്കാന്‍ എത്തിയത്

വള്ളിയൂര്‍ക്കാവ് ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ഇ.പത്മനാഭന്‍, ടി.കെ.അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍ കെ.സി.സുനില്‍കുമാര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എ.എം.നിഷാന്ത്, പി.വി.സുരേന്ദ്രന്‍, സന്തോഷ് ജി നായര്‍ പള്ളിയറ ക്ഷേത്ര ഭാരവാഹികളായ എസ്. മനോഹരന്‍, എ.മുരളിധരന്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വാള്‍ താഴെക്കാവില്‍ എത്തിയ ശേഷം തിരുവത്താഴത്തിനുള്ള അരിയളവും, ദേഹണ്ഡം ചാര്‍ത്തലും നടത്തി. താഴെക്കാവിലെ മണി പുറ്റില്‍ സൂക്ഷിക്കുന്ന വാള്‍ ഉത്സവം കഴിഞ്ഞ് തിരിച്ചെഴുന്നെള്ളിക്കും,

 

 

Leave A Reply

Your email address will not be published.

error: Content is protected !!