ജൈവവൈവിധ്യപാര്‍ക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി നഗരസഭയുടെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍. മാനന്തവാടി നഗരസഭ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ ചൂട്ടക്കടവില്‍ സ്ഥാപിച്ച ജൈവവൈവിധ്യ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.
ശില്പശാലയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലിയും , പുഴയോര വനം പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവനും നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പിവിഎസ് മൂസ, പാത്തുമ്മ ടീച്ചര്‍, വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ പിവി ജോര്‍ജ്, അബ്ദുല്‍ അസിഫ്, മാര്‍ഗരറ്റ് തോമസ്, വി ആര്‍ പ്രവീജ്, വി യു ജോയ്, ആലീസ് സിസില്‍, ലൈല സജി, ഷീജ മോബി, സ്മിത ടീച്ചര്‍,ശാരദ സജീവന്‍, ജൈവവൈവിധ്യ ബോര്‍ഡ് വയനാട് ജില്ലാ കോഡിനേറ്റര്‍ ഷൈന്‍ രാജ്, നഗരസഭ ബിഎംസി അംഗങ്ങളായ ജോസ് മാസ്റ്റര്‍, ഷാജി കേദാരം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഷാജി കേദാരം, ജോസ് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.