ജല്‍ ജീവന്‍ മിഷന് കീഴില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ജലസംഭരണികളുടെ പ്രവൃത്തി ഉദ്ഘാടനം മേപ്പാടി നെടുമ്പാലയില്‍ എം.എല്‍.എ.അഡ്വ.ടി.സിദ്ദീഖ് നിര്‍വ്വഹിച്ചു. കാരാപ്പുഴ റിസര്‍വ്വോയറില്‍ നിന്ന് വെള്ളം എത്തിച്ച് മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളില്‍ വിതരണം നടത്തുന്നതിനാണ് പദ്ധതി.നെടുമ്പാല ഡിവിഷനില്‍ എച്ച്.എം.എല്‍ .കമ്പനി സൗജന്യമായി വിട്ടു നല്‍കിയ 30 സെന്റ് സ്ഥലത്താണ് ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, രാജു ഹെജമാടി, ബി.നാസര്‍, അജ്മല്‍ സാജിദ്,ബി.സുരേഷ് ബാബു, പി.കെ.മുരളീധരന്‍, എച്ച്.എം.എല്‍.അരപ്പറ്റ എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ അബ്രഹാം തരകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.