അമ്പലവയല്‍ സ്‌പോര്‍ട്‌സ് അക്കാദമി ഉദ്ഘാടനം ചെയ്തു.

0

അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന അമ്പലവയല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും ഫുട്‌ബോള്‍ പരിശീലനം നേടുന്ന കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്ത് സി.കെ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീര്‍ കെ അധ്യക്ഷനായിരുന്നു. അമ്പലവയല്‍ ഗവ.എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു മാത്യു മാസ്റ്റര്‍ സ്വാഗതവും പരീശീലകന്‍ സിറാജ് കൃതജ്ഞതയും രേഖപ്പെടുത്തി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജെസ്സി ജോര്‍ജ്ജ്, ടി.ബി.സെനു, അമ്പലവയല്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ടുമാരായ സുലൈമാന്‍, ജോണി, പരിശീലന കോര്‍ഡിനേറ്റര്‍ നിഷാന്ത് മാത്യു , മാതൃ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി ദീപ ഷിബു എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!