അക്ഷയ്‌യുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

0

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ഇടുക്കി സ്വദേശി അക്ഷയ്‌യുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എസ്.എഫ്.ഐ ഭാരവാഹിയും സിദ്ധാര്‍ഥന്റെ സഹപാഠിയുമായിരുന്ന അക്ഷയ്‌ക്കെതിരെ സിദ്ധാര്‍ഥന്റെ കുടുംബം രംഗത്ത് വന്നിരുന്നു. അതിനിടെ, അറസ്റ്റിലായ 18 പ്രതികളില്‍ അഞ്ചു പേരെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നറിയിച്ച പൊലീസ്, കൊലപാതക സാധ്യതയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു

 

പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ഥിയും ഇടുക്കി സ്വദേശിയുമായ അക്ഷയ്, കേസില്‍ പ്രതിയാണെന്നാരോപിച്ച് കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിക്കുന്നത് നേരില്‍ കണ്ടുവെന്നാണ് അക്ഷയ് മൊഴി നല്‍കിയതെന്നാണ് വിവരം. സിദ്ധാര്‍ഥ് മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ 31 പേരില്‍ അക്ഷയ് ഉള്‍പ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. അതിനിടെ, കേസില്‍ മുഖ്യപ്രതികളെന്ന് പൊലീസ് കണ്ടെത്തിയ സിന്‍ജോ ജോണ്‍സണ്‍, ആര്‍ എസ് കാശിനാഥന്‍, അമീന്‍ അക്ബര്‍ അലി, കെ അരുണ്‍, അമല്‍ ഇഹ്‌സാന്‍ എന്നിവരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. 18 പ്രതികളുടെയും ഫോണുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് ഫോണില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. അതിനിടെ കൊലപാതക സാധ്യത എന്ന കുടുംബത്തിന്റെ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കും.കൊലപാതക സാധ്യതയെ കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!