നെന്മേനി പഞ്ചായത്തില്‍ കുന്താണിയില്‍ ഇറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം വൈകിട്ടോടെ തൊവരിമല എസ്റ്റേറ്റ് സ്ഥലത്താണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച പ്രദേശത്ത് മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയില്‍ കടുവയെ കാണുകയും ചെയ്തതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.ഇതിനുപുറമെ വനംവകുപ്പ് പ്രദേശത്ത് ശക്തമായ പട്രോളിങ്ങും നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം തൊവരിമലയില്‍ ഭീതിപരത്തിയെ കടുവയെ വനംവകുപ്പ് കൂടുവെച്ച് പടികൂടി പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു.