കെ.എസ്.എസ്.പി.എ ധര്‍ണ നടത്തി

0

സംസ്ഥാനത്ത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍കാരുടെ പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ കലക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ നടത്തി. കെ.എസ്.എസ് പി. എ കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയനാട് ജില്ലാ ട്രഷറിക്ക് മുമ്പില്‍ സമരം നടത്തിയത്. പ്രതിഷേധയോഗം കെ എസ് എസ് പി എ വയനാട് ജില്ല സെക്രട്ടറി റ്റി.ജെ സക്കറിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാല്‍ കീഴ്‌ശ്ശേരി അധ്യക്ഷനായിരുന്നു. കെ.എല്‍ തോമസ്, ടി ഒ റെയ്മണ്ട്, കെ ശശികുമാര്‍, കെ മൂസ, സരസമ്മ ടീച്ചര്‍, ഇ വി അബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജീവനക്കാരെയും പെന്‍ഷന്‍ കാരെയും മാത്രമല്ല ജീവിതത്തിന്റെ സകല മേഖലയിലുള്ളവരെയും സംസ്ഥാന സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!