വൈവിധ്യം നിറഞ്ഞ ഗോത്രകലകളുടെ അവതരണം എങ്കളെ മാമാതെ ജി.വിഎച്ച്എസ്എസ് കരിങ്കുറ്റി സ്‌കൂളില്‍ കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് റെനീഷ് പി.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജിതേഷ് കുമാര്‍ കെ.എസ് അധ്യക്ഷനായിരുന്നു.
പരിപാടിയുടെ ഭാഗമായി ദേശീയ ആര്‍ച്ചറി മത്സരത്തില്‍ പങ്കെടുത്ത ഗോത്ര വിദ്യാര്‍ത്ഥി പുണ്യ ബാലചന്ദ്രന്റെ ആര്‍ച്ചറി ഷോ, ഫുട്‌ബോള്‍, ഖൊ ഖൊ , വിവിധ വിഭാഗങ്ങളുടെ ഗോത്ര കലകള്‍, നാടന്‍ പാട്ട് അവതരണം എന്നിവ അരങ്ങേറി. വിവിധ ഗോത്ര മൂപ്പന്മാരെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഗോത്ര പ്രതിഭകളെയും ചടങ്ങില്‍ എസ്എംസി ചെയര്‍മാന്‍ ജോസ് മേട്ടയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിജി സി.എം, ഹെഡ്മാസ്റ്റര്‍ വിനോദ് പുല്ലഞ്ചേരി എന്നിവര്‍ ചേര്‍ന്ന് പൊന്നട അണിയിച്ച് ആദരിച്ചു. പരിപാടികള്‍ അവതരിച്ചിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ഹരീഷ് കുമാര്‍,എങ്കളെ മാമാതെ കോര്‍ഡിനേറ്റേഴ്‌സായ സജി ആന്റോ, ഇന്ദു രഘുനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.