സിദ്ധാര്‍ത്ഥിന്റെ മരണം: പ്രധാന പ്രതി പിടിയില്‍

0

വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാന പ്രതി പിടിയില്‍. ഒന്നാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥിയായ പാലക്കാട് സ്വദേശിയാണ് പിടിയിലായത്. ഒളിവിലായ 11 പേര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ വ്യക്തമാക്കി.സിദ്ധാര്‍ത്ഥിനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും മുഖ്യ പങ്കുണ്ടെന്ന് കരുതുന്ന വിദ്യാര്‍ത്ഥിയെയാണ് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോളജില്‍ ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും അരങ്ങേറിയെന്ന് ഡിവൈഎസ്പി ടി എന്‍ സജീവ് വ്യക്തമാക്കി.
കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ്.രാവിലെ ക്യാമ്പസിലേക്ക് എംഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചു. മൂന്ന് മണിയോടെ എബിവിപിയും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.യു പ്രഖ്യാപിച്ച അനിശ്ചിത കാല ഉപവാസ സമരം വൈകുന്നേരം 5 മണിയോടെ ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!