കമ്മനയില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് രണ്ടിന്
കമ്മന ഒരുമ സ്വാശ്രയ സംഘത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം ഒരുമ വോളി നൈറ്റ് 2024 എന്ന പേരില്‍ മാര്‍ച്ച് 2ന് കമ്മന കുരിശ്ശിങ്കല്‍ സജ്ജമാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് നെല്ലിച്ചുവട്ടില്‍ എന്റര്‍പ്രൈസസ് സ്പോണ്‍സര്‍ ചെയ്യുന്ന എന്‍.പി പൈലി സ്മാരക ട്രോഫിയും,ക്യാഷ് അവാര്‍ഡും. രണ്ടാം സമ്മാനക്കാര്‍ക്കായി നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ,ക്യാഷ് അവാര്‍ഡും നല്‍കും.എടവക ഗ്രാമപഞ്ചായത്ത് പ്രസിസണ്ട് അഹമ്മദ്കുട്ടി ബ്രാന്‍ വൈകുന്നരം ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കും.കേരളപോലീസ് കെ എസ് ഇ ബി തുടങ്ങിയ പ്രമുഖടീമുകളിലെ കളിക്കാരാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നകത്.വാര്‍ത്ത സമ്മേളത്തില്‍ ഷിബി നെല്ലിച്ചുവട്ടില്‍, വിനോദ് കുമാര്‍, റിനോജ് റ്റി. എം , ഏല്‍ദോ പി.കെ.എന്നിവര്‍ പങ്കെടുത്തു