പട്ടാപകല്‍ പുകപരിശോധനകേന്ദ്രം തകര്‍ത്ത് കാട്ടുപന്നി.

0

ചീരാലില്‍ പ്രവര്‍ത്തിക്കുന്ന പുകപരിശോധന കേന്ദ്രത്തിന്റെ ചില്ല് തകര്‍ത്ത് അകത്ത് കടന്ന കാട്ടുപന്നി കമ്പ്യൂട്ടറും മേശയുമടക്കം മറിച്ചിട്ട് ഭീതി സൃഷ്ടിച്ചു. സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന ആള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. പുല്‍പ്പള്ളി സ്വദേശി ഗോപിനാഥന്റെതാണ് സ്ഥാപനം.

അപ്രതീക്ഷിതമായി മുന്‍ വശത്തെ ചില്ല് തകര്‍ത്ത് കടക്കുള്ളില്‍ കയറിയത്. ചീരാല്‍ പ്രദേശത്തെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ആഴ്ച ചീരാലില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നു.വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ആളുകള്‍ എത്തുന്ന ചീരാലില്‍ പാട്ടപകല്‍ കാട്ടുപന്നി ആക്രണം പതിവാകുന്നത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!