പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുള്ള യാത്രയയപ്പും ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരത്തിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റെസ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും, കേരളാ പോലീസ് അസോസിയേഷന്റെയും വയനാട് ജില്ലാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടി വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വയനാട് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കെ. പി.ഒ.എ ജില്ലാ പ്രസിഡണ്ട് പി.സി. സജീവ് അദ്ധ്യക്ഷത വഹിച്ചു.
2024 ഫെബ്രുവരി 29 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഡി.എച്ച്.ക്യുവിലെ എസ്.ഐ കെ.വി. വിജയനാണ് യാത്രയയപ്പ് നല്‍കിയത്. സ്തുത്യര്‍ഹ സേവനത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരത്തിന് അര്‍ഹരായ വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ്, ബത്തേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.വി. ശ്രീദാസന്‍ എന്നിവര്‍ക്കും, ഗോവയില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി മെഡലും റിലേയില്‍ സ്വര്‍ണ്ണ മെഡലും നേടിയ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. അജ്മല്‍, വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 90 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലും സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത വൈത്തിരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.വി. സുമേഷ് എന്നിവര്‍ക്കുമാണ് അനുമോദനം നല്‍കിയത്.
ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജി. ബാലചന്ദ്രന്‍ , ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡണ്ട് സണ്ണി ജോസഫ്, ഗജഅ ജില്ലാ പ്രസിഡണ്ട് ബിപിന്‍ സണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.