സിപിഐഎം ഓഫിസ്  ഉദ്ഘാടനം ചെയ്തു

0

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായവര്‍ നാളെ ബിജെപിയുടെ നേതാവാകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആരാദ്യം പോകുമെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞു വേണമോ അതിന് മുന്‍പ് വേണമോയെന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേണിച്ചിറയില്‍ നവീകരിച്ച സിപിഐഎം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ് .പരിപാടിയുടെ ഭാഗമായി പ്രകടനം , പൊതു സമ്മേളനം ഗാനമേള എന്നിവ നടത്തി.പി ഗഗാറിന്‍,പി വി സഹദേവന്‍ , എം എസ് സുരേഷ് ബാബു , എവി ജയന്‍ ,രുഗ്മണി സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!