പ്ലാറ്റിനം ജൂബിലി സമാപന ആഘോഷവും യാത്രയയപ്പ് സമ്മേളനവും

0

നടവയല്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍പ്ലാറ്റിനം ജൂബിലി സമാപന ആഘോഷവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 1 ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ നടവയലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എംഎല്‍എ ഒആര്‍ കേളു മുഖ്യാതിഥിയായിരിക്കും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് ആരംഭിച്ച് ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് നടത്തുന്നത്.എംഎല്‍എ ഒആര്‍ കേളു മുഖ്യാതിഥിയായിരിക്കും.തുടര്‍ന്ന് ഫിലിം ഫെസ്റ്റിവല്‍,സിനിമാ പ്രദര്‍ശനവും നടക്കും.മാര്‍ച്ച് 5ന് വാര്‍ഷികാഘോഷവും , യാത്രയയപ്പ് സമ്മേളനവും മാനന്തവാടി രൂപതാ ബിഷപ്പ്
മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും.എംഎല്‍എമാരായ, ടി സിദ്ധിഖ് , ഐസി ബാലകൃഷ്ണന്‍ , കോപ്പറേറ്റ് മാനേജര്‍ രാഷ്ട്രീയ സംസ്‌കാരിക പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!