പൂക്കോട് വെറ്ററിനറിയില്‍ ബി.വി.എസ്.സി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന് നേരെ നടന്നത് ക്രൂരമായ മര്‍ദ്ദനം.കോളേജ് കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം.കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈത്തിരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.പ്രതികളെ രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആക്ഷേപം.അതേസമയം സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കള്‍.മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ 12 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് ്സസ്പെന്‍ഡ് ചെയ്തിരുന്നു.