എന്‍.ജി.ഒ. യൂണിയന്‍ ഏരിയാ സമ്മേളനം
രാജ്യത്തിന്റെ സര്‍വ്വനാശത്തിനും വകവെക്കുന്നതാണ് മോദി ഭരണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍. കൃഷ്ണപ്രസാദ് യൂണിയന്‍ മാനന്തവാടി ഏരിയാ സമ്മേളനം നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലകള്‍ വിറ്റ് തുലക്കുന്ന മോദി ഭരണത്തിന്റെ ബദലാണ് സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ എന്നും എന്‍.കൃഷ്ണപ്രസാദ്
മോദി ഭരണം രാജ്യത്തെ സര്‍വ്വനാശത്തിനും വഴിവെക്കും പൊതുമേഖല സ്ഥാപനങ്ങള്‍ രാജ്യത്തെ കോര്‍പ്പറേറ്ററുകള്‍ക്ക് തീറെഴുതുകയാണെന്നും എന്‍.കൃഷ്ണപ്രസാദ് കുറ്റപ്പെടുത്തി. കെ.വി. ജഗദീഷ് അധ്യക്ഷത വഹിച്ചു. വി.ജെ. ജോയി, ടി.കെ. അബ്ദുള്‍ ഗഫൂര്‍, യു.കെ. സരിത, എന്‍.അജിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഡി.എം.ഒ.ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ക്ക് പിന്‍തുണ നല്‍കുക, വര്‍ഗ്ഗീയതയെ ചെറുത്ത് നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.