നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിദ്യാലയാരോഗ്യ പദ്ധതിക്ക് തുടക്കമായി.കോട്ടനാട് യു പി സ്‌കൂളില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.സീനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിട്ടുളള ആരോഗ്യ കലണ്ടര്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുഗേഷ് കുമാര്‍ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ.ഇല്യാസ്, വാര്‍ഡ് മെമ്പര്‍ പ്രതീജ, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഡോ. രാജ്മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ആഹാരം തന്നെ ഔഷധം എന്ന വിഷയത്തില്‍ ഡോ. കെ.ഷബീല്‍ ഇബ്രാഹിം ക്ലാസ്സെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കായി ആയുര്‍വ്വേദശാസ്ത്രം അനുശാസിക്കുന്ന സ്വസ്ഥവൃത്തം, ആഹാരവിധികള്‍, വിളര്‍ച്ചാരോഗനിര്‍ണ്ണയം മുതലായവയെക്കുറിച്ചുളള പഠനക്ലാസ്സുകളും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുളള പരിശീലന ക്ലാസ്സുകളും യോഗ ക്ലാസ്സുകളും ഔഷധസസ്യ പരിചയ-വിതരണവും പദ്ധതിയുടെ ഭാഗമായി നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post