സ്വപ്ന ഭവനം പദ്ധതി

0

മാനന്തവാടി: താമസിക്കാന്‍ ഒരിടമില്ലാത്തവര്‍ക്ക് ഒരു സ്വപ്ന ഭവനം എന്ന പദ്ധതിയുടെ ഭാഗമായി അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കണ്ണവം ലത്വീഫിയ്യ ഇസ്‌ലാമിക് കോപ്ലക്‌സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ നിര്‍ദ്ദനര്‍ക്കാണ് മതാദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടന വീട് നിര്‍മ്മിച്ചു നല്‍കുന്നത്. 4444 സ്വപ്ന ഭവന പദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മതാദ്ധ്യക്ഷന്‍മാരുടെ കൂട്ടായ്മയില്‍ കണ്ണിയാകുവാന്‍ ആഗ്രഹിക്കുന്ന സയ്യിദന്‍മാര്‍ 94473 13 107 എന്ന നമ്പറിലും സ്വപ്ന ഭവന പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് 8086335570, 8078291540 എന്ന നമ്പറുകളില്‍ സ്വപ്ന ഭവനം എന്ന മെസ്സേജ് അയക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഹാമിദ് യാസീന്‍കോയ തങ്ങള്‍ അല്‍ ജിഫ്രി കണ്ണവം. സയ്യിദ് അലി ഹൈദര്‍ ത്വല്‍ഹത്ത് അല്‍ അഫ് ദല്‍ കാസര്‍ഗോഡ്. എ, വി. അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!