ജാത്തിരൈ കാര്‍ഷികോത്സവ നഗരി ഒരുങ്ങി.

0

ജൈവവൈവിധ്യ പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളുകളും സജ്ജം.കാലാവസ്ഥ ഉച്ചകോടി ,ഫുഡ് ഫെസ്റ്റിവല്‍, ജില്ലാ വ്യവസായ വകുപ്പ് സ്റ്റാളുകള്‍ തുടങ്ങി വയനാടിന്റെ തനത് കാര്‍ഷിക വിഭവങ്ങളോടൊപ്പം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളും മേളയിലേക്ക് സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിപ്പിക്കുകയാണ് . ഉദ്ഘാടനത്തിന് മുന്നെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ സന്ദര്‍ശകരെത്തിയതും മീനങ്ങാടിയില്‍ ജാത്തിരെയെ കൂടുതല്‍ ജനകീയമാക്കുകയാണ്.മീനങ്ങാടി ശ്രീകണ്ഠഗൗഡര്‍ സ്‌റ്റേഡിയത്തില്‍ ഇന്നുമുതല്‍ 25 വരെയാണ് മേള

 

വിത്ത്, മണ്ണ്, കാലാവസ്ഥ നമുക്കും നാളേക്കും എന്ന പ്രമേയത്തില്‍ മാറി വരുന്ന കാലാവസ്ഥയോടൊപ്പം മാറുന്ന കൃഷിരീതിയും, മാര്‍ഗ്ഗങ്ങളും ചര്‍ച്ചയാകുന്ന സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും.
വരും ദിനങ്ങള്‍ കര്‍ഷകരോടൊപ്പം കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നതിനാല്‍ മികച്ച സംവിധാനമാണ് നഗരിയില്‍ ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!