ഗോത്രഫെസ്റ്റ്   നങ്കമക്ക നാളെ

0

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുന്നതിന് മാനന്തവാടി നഗരസഭ നടപ്പാക്കുന്ന ഗോത്രഫെസ്റ്റ് നങ്കമക്ക – രണ്ട് പദ്ധതി നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ 10 മണിക്ക് മാനന്തവാടി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.അണ്ടര്‍ 14 ആണ്‍-പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സര വിജയികള്‍ക്ക് സമ്മാനദാനവും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഉപഹാരവും വിതരണം ചെയ്യും.

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, വിദ്യാലയ അന്തരീക്ഷം സൗഹൃദമാക്കുക,ഗോത്ര ജനതയുടെ സാംസ്‌കാരിക തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരസഭയുടെ കീഴിലെ എല്ലാ സ്‌കൂളുകളിലും ഗോത്ര ഫെസ്റ്റ് നടത്തി. ഇതിന് തുടര്‍ച്ചയായാണ് നഗരസഭയുടെ പരിധിയിലുള്ള 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മുനിസിപ്പല്‍വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍. കൗണ്‍സില്‍മാരായ വി യു ജോയ്. പി എം ബെന്നി. വി ആര്‍ പ്രവീജ് എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!