വനംവകുപ്പ് മന്ത്രി മയക്ക് വെടിയേറ്റ കാട്ടാനയെ പോലെ :രമേശ് ചെന്നിത്തല
മയക്ക് വെടിയേറ്റ കാട്ടാനയെ പോലെയാണ് വനംവകുപ്പ് മന്ത്രിയെന്ന് രമേശ് ചെന്നിത്തല.ഇത്രയും പേര്‍ മരിച്ചിട്ടും
ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന വനം വകുപ്പ് മന്ത്രി വരാത്തത് പ്രതിഷേധാര്‍ഹമാണ്. വനം മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി ഈ വീടുകള്‍ സന്ദര്‍ശിക്കാത്തത് മരിച്ചവരോട് കാണിക്കുന്ന അനാദരവാണെന്നും ചെന്നിത്തല . പടമലയില്‍ അജീഷിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ വന്യജീവി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ദുരന്തങ്ങള്‍ തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് എന്ന് ബോര്‍ഡ് മാത്രമേയുള്ളൂ എന്നും വന്യജീവി ആക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തോമസിന്റെ മരണം നല്‍കിയ പാഠം ഉള്‍െക്കാണ്ടിരുന്നെങ്കില്‍ പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.