യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് ജീവനക്കാരന്‍ പോളിന് മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ വയനാട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ബോര്‍ഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്നും മെഡിക്കല്‍ കോളേജ് കേവലം ‘മടക്കല്‍ കോളേജായി’ ചുരുങ്ങിയെന്നും യുത്ത് ലീഗ് ആരോപിച്ചു.
മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കുക, എമര്‍ജന്‍സി കെയര്‍ യൂണിറ്റ് ആരംഭിക്കുക,കാത്ത്‌ലാബ് പ്രവര്‍ത്തനം കാര്യക്ഷമാക്കുക, കാര്‍ഡിയോളജി ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ഉപരോധസമരം. ശിഹാബ് മലബാര്‍, അസീസ് വെള്ളമുണ്ട, മോയി കട്ടയാട്, മുസ്തഫ ടി എസ്, ഇബ്രാഹിം സി എച്, ജലീല്‍ പടയന്‍,
നൗഫല്‍ വി,ലത്തീഫ് സി പി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി